ആവാസ ഓവറുകളിൽ മിന്നി ഓസ്‌ട്രേലിയ : ഇ​ന്ത്യ​യ്ക്ക് 91 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

431


നാ​ഗ്പു​ർ:  ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ  ഓ​സ്ട്രേ​ലി​യ​യ്ക്കെ​തിരെ ഇ​ന്ത്യ​യ്ക്ക് 91 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. മഴ മൂലം എട്ട് ഓവറായി കുറച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നി​ശ്ചി​ത എ​ട്ട് ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ  90 റ​ണ്‍​സെ​ടു​ത്തു.മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ർ ആ​രോ​ണ്‍ ഫി​ഞ്ച്  ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി നൽകിയത്.  ഫി​ഞ്ച് 15 പ​ന്തി​ൽ നാ​ല് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 31 റ​ണ്‍​സെ​ടു​ത്തു.

 ഓ​സ്ട്രേ​ലി​യ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ 20 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 43 റ​ണ്‍​സെ​ടു​ത്ത വെ​യ്ഡാ​ണ് . കാ​മ​റൂ​ണ്‍ ഗ്രീ​ൻ (5), മാ​ക്സ്‌വെ​ൽ (0), ടിം ​ഡേ​വി​ഡ് (2), സ്റ്റീ​വ് സ്മി​ത്ത് (8) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.  അ​ക്സ​ർ പ​ട്ടേ​ൽ ഇന്ത്യക്കായി  ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ്പ്രീ​ത് ബും​റ ഒ​രു വി​ക്ക​റ്റും നേ​ടി.

Share this story