മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ദി​ലീ​പ് ടി​ർ​ക്കി ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

414


ന്യൂ​ഡ​ൽ​ഹി:  മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ദി​ലീ​പ് ടി​ർ​ക്കി ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.  ഹോ​ക്കി ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന്  ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും  ടി​ർ​ക്കി​യെ മ​ത്സ​രി​ക്കാ​ൻ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ  പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

 ഉ​ത്ത​ർ​പ്ര​ദേ​ശ് ഹോ​ക്കി പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ക​ട്യാ​ലും ഹോ​ക്കി ജാ​ർ​ഖ​ണ്ഡ് പ്ര​സി​ഡ​ന്‍റും മു​ൻ ദേ​ശീ​യ ഗു​സ്തി താ​ര​വു​മാ​യ ഭോ​ലാ നാ​ഥ് സിം​ഗും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. എന്നാൽ  പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഒ​ഴി​വാ​യ​ത്.  ഭോ​ല നാ​ഥ് എ​തി​രി​ല്ലാ​തെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ത്രി​ക  ഭോ​ല നാ​ഥി​നെ​തി​രെ മ​ത്സ​രി​ച്ച​വ​രും പി​ൻ​വ​ലി​ച്ചു.

Share this story