Times Kerala

  ‘ലോകത്തെ മുഴുവന്‍ ഫിഫ ഒന്നിപ്പിക്കുന്നു’;  ജിയാനി ഇന്‍ഫാന്റിനോ

 
 ‘ലോകത്തെ മുഴുവന്‍ ഫിഫ ഒന്നിപ്പിക്കുന്നു’;  ജിയാനി ഇന്‍ഫാന്റിനോ
 ഫിഫ ലോകകപ്പിന് ഉത്തര കൊറിയ വേദിയാക്കാന്‍ തയ്യാറാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു . ലോകത്തെ ഐക്യത്തോടെ നിര്‍ത്താന്‍ ഉത്തര കൊറിയ ലോകകപ്പ് വേദിയാക്കണമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഫിഫ എന്നത് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയാണ്. ഞങ്ങള്‍ കാല്‍പ്പന്ത് കളിക്കാരാണ്. രാഷ്ട്രീയക്കാരല്ല. എല്ലാ ആളുകളെയും ഒരുമിച്ച് നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’. ഫിഫ പ്രസിഡന്റ് പറഞ്ഞു.വനിതകളുടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ കുറിച്ചറിയാന്‍ താന്‍ സമീപ വര്‍ഷങ്ങളില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നെന്നും സ്വസ് വംശജനായ വെളിപ്പെടുത്തി. ‘ദക്ഷിണ കൊറിയയ്ക്കൊപ്പം വനിതാ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ഉത്തര കൊറിയക്കാര്‍ തയ്യാറാണോ എന്നറിയാന്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ യാത്ര ഫലപ്രദമായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ കഴിയുന്നത്ര തവണ താന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.‘നിരന്തരമായ ഇടപെടലിലൂടെ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ഫിഫയൊരു ആഗോള സംഘടനയാണ്. ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു സംഘടനയായി തന്നെ തുടരാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.’. പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. 

Related Topics

Share this story