ഫിഫ റാങ്കിംഗ്: രണ്ട് സ്ഥാനങ്ങൾ കയറി ഇന്ത്യ

ഫിഫ റാങ്കിംഗ്: രണ്ട് സ്ഥാനങ്ങൾ കയറി ഇന്ത്യ
 ന്യൂഡൽഹി: ഫിഫ ഫുട്ബോൾ റാങ്കിംഗിൽ ഇന്ത്യക്ക് മികച്ച മുന്നേറ്റം. പുതുക്കിയ റാങ്കിംഗ് പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യൻ ടീം ഇപ്പോൾ 104-ാം സ്ഥാനത്താണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിലെ മികച്ച പ്രകടനങ്ങൾ ആണ് ഇന്ത്യക്ക് സഹായകമായത്. 1198 പോയിന്‍റാണ് ഇന്ത്യക്ക് റാങ്കിംഗിൽ ഉള്ളത്. എഎഫ്സി ടീമുകളിൽ 19-ാം സ്ഥാനത്താണ് ഇന്ത്യ.
അതേസമയം, റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബെൽജിയം രണ്ടാമതും അർജന്‍റീന മൂന്നാമതുമാണ്. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ആണ് നാലാമതുള്ളത്.

Share this story