ഫിഫ ലോകകപ്പ് 2022: ഗ്രൂപ്പ് ജി ഏറ്റുമുട്ടലിൽ കാമറൂണിനെതിരെ സ്വിറ്റ്‌സർലൻഡിന് ജയം

366

ഫിഫ ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കാമറൂണിനെതിരെ സ്വിറ്റ്‌സർലൻഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ബ്രീ​ല്‍ എം​ബോ​ള​ ആണ് വിജയ ഗോൾ നേടിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 48-ാം മിനിറ്റിൽ ആണ് ഗോൾ പിറന്നത്.

 എംബോളോ സ്വിറ്റ്സർലൻഡിന് മൂന്ന് പോയിന്റും നേടിക്കൊടുത്തു. ഇരുടീമുകളും നേരത്തെ ഗോൾ തേടിയിറങ്ങിയതോടെ കളി നല്ല തുടക്കമായിരുന്നു.   ടോക്കോ ഏകാംബിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയതോടെ കളിയിലെ ആദ്യ പ്രധാന അവസരം ഏഴാം മിനിറ്റിലായിരുന്നു.  ആക്രമിച്ച് കളിച്ച കാമറൂൺ നിരവധി അവസരങ്ങൾ സൃ​ഷ്ടി​ച്ചെങ്കിലും ഗോൾ നേടാൻ ആയില്ല.

Share this story