കോമണ്‍വെൽത്ത് ഗെയിംസ്: പി.വി. സിന്ധു സെമിയിൽ
Sat, 6 Aug 2022

ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ മലേഷ്യയുടെ ജിൻ വെയ് ഗോയാണ് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ കടന്നത്. ആദ്യ ഗെയിം നഷ്ടപ്പെട്ട സിന്ധു (19-21) രണ്ടും മൂന്നും ഗെയിമുകളിൽ (21-14, 21-18) ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.