കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി
Aug 2, 2022, 06:10 IST

ബര്‍മിംഗ്ഹാം: ഇന്ത്യയുടെ സുശീല ദേവിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ജൂഡോയില്‍ വെള്ളി. ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് സുശീല 48 കിലോ വിഭാഗം ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
സുശീല ദേവിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ രണ്ടാം വെള്ളി മെഡലാണിത്. ആദ്യ മെഡൽ 2014 ല്‍ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു . സുശീലാ ദേവി 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്.
