കോമൺവെൽത്ത് ഗെയിംസ് 2022, ക്രിക്കറ്റ്: ആവേശകരമായ സെമിയിൽ ഇംഗ്ലണ്ടിനെ നാല് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക്

90

ശനിയാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്ന ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നാല് റൺസിന് തോൽപ്പിച്ച് ഇന്ത്യ 2022 കോമൺവെൽത്ത് ഗെയിംസ് വനിതാ ടി20യുടെ ഫൈനലിലേക്ക് കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇപ്പോൾ ഓസ്‌ട്രേലിയയെയോ ന്യൂസിലാൻഡിനെയോ നേരിടും, അതേ ദിവസം തന്നെ ഇംഗ്ലണ്ട് ഇപ്പോൾ വെങ്കല മെഡൽ മത്സരത്തിൽ പ്രവേശിക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു.   ഇന്ത്യയെപ്പോലെ, ഇംഗ്ലണ്ടും 14 ഓവറിൽ 113-3 എന്ന നിലയിലായിരുന്നു, അവസാന 30 പന്തിൽ 48 റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.  ദീപ്തി ശർമ്മയുടെ മൂന്ന് റൺസ് വിട്ടുകൊടുത്തുള്ള ഓവർ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.  ഇന്ത്യക്ക് വേണ്ടി മൃതി മന്ദാന 61 റൺസ് നേടിയപ്പോൾ  ജെമീമ റോഡ്രിഗസ് പുറത്താകാതെ 44 റൺസ് നേടി.

Share this story