കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് : 10,000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്രി​യ​ങ്ക ഗോ​സ്വാ​മി​ക്ക് വെ​ള്ളി

91

 


ബ​ര്‍​മിം​ഗ്ഹാം: ഇ​ന്ത്യ​യു​ടെ പ്രി​യ​ങ്ക ഗോ​സ്വാ​മി​ക്ക് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് 10,000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ  വെ​ള്ളി.  ഇ​ന്ത്യ​യു​ടെ മീ​റ്റി​ലെ അ​ത്‌​ല​റ്റി​ക്സി​ൽ മൂ​ന്നാം മെ​ഡ​ലാ​ണി​ത്. പ്രി​യ​ങ്ക ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ​ത് 43.38 മി​നി​റ്റി​ലാ​ണ്.  ഈ ​ഇ​ന​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​ത് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജെ​മീ​മ മോ​ണ്‍​ടാം​ഗാ​ണ്.  ഓ​സീ​സ് താ​രം മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കിയത് 42.34 മി​നി​റ്റി​ൽ ആണ്. വെ​ങ്ക​ലം നേ​ടിയത് കെ​നി​യ​യു​ടെ എ​മി​ലി വാ​മൂ​സി എ​ന്‍​ഗി​യ ആണ്.

പ്രി​യ​ങ്ക​യാ​യി​രു​ന്നു ആ​ദ്യ 4,000 മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ മു​ന്നി​ല്‍. പി​ന്നീ​ട്  ഓ​സ്ട്രേ​ലി​യ​ന്‍ താ​രം അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ  ഇ​ന്ത്യ​യു​ടെ ഭാ​വ​ന ജാ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. താ​രം പ​ത്താം സ്ഥാ​നം നേ​ടി.

Share this story