Times Kerala

 അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്

 
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്
 ബെംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെ ടി20 മത്സരം ഇന്ന്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്​ഗാൻ ഇറങ്ങുക. ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാൾ (34 പന്തിൽ 68), ശിവം ദുബെ (32 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം മലയാളി താരം സഞ്ജു സാംസണിനെ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം കളിച്ച ജിതേഷ് ശർമ രണ്ടാം ടി20യിൽ നിരാശപ്പെടുത്തിയിരുന്നു.

Related Topics

Share this story