Times Kerala

വി​ര​മി​ക്കുന്നതായി അറിയിച്ച് സു​നി​ൽ ഛേത്രി 

 
സുനിൽ
മും​ബൈ: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​താ​രം സു​നി​ല്‍ ഛേത്രി അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കുന്നതായി പ്ര​ഖ്യാ​പിച്ചു. ​അദ്ദേഹം അറിയിച്ചത് ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി ജൂൺ ആറിന് ​കൊൽ​ക്ക​ത്ത​യി​ൽ കു​വൈ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന് ശേ​ഷം അ​ഴി​ക്കാൻ തീരുമാനിച്ചതായാണ്. 39കാ​ര​നാ​യ താ​ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച പ്ര​ത്യേ​ക വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ്. 


 

ഛേത്രി​യു​ടെ അ​ര​ങ്ങേ​റ്റം പാ​ക്കി​സ്ഥാ​നെ​തി​രേ 2005 ജൂ​ണ്‍ 12ന് നടന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലൂടെയായി​രു​ന്നു. അദ്ദേഹത്തിൻ്റെ ആദ്യഗോൾ ക്വ​റ്റ​യി​ലെ അ​യൂ​ബ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 65-ാം മി​നി​റ്റി​ൽ ആയിരുന്നു. 

Related Topics

Share this story