Times Kerala

 ന്യൂസിലൻഡിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്തി ഷമി; സെമി ആവേശകരമായ അന്ത്യത്തിലേക്ക്

 
ന്യൂസിലൻഡിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്തി ഷമി; സെമി ആവേശകരമായ അന്ത്യത്തിലേക്ക്
 

മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ 398 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ്ഇ ന്ത്യക്കെതിരെ വിജയത്തിനായി പൊരുതുന്നു. .തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം തകർത്തടിച്ച ന്യൂസിലൻഡ് ഒടുവിൽ വിവരം കിട്ടുമ്പോൾ 38 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് എന്ന നിലയിലാണ് . സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഡാരിൽ മിച്ചലാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിൽ എത്തിച്ചത്.മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കി​വീ​സി​ന്റെ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ഡെ​വോ​ൺ​ ​കോ​ൺ​വേ​യ്‌​യേ​യും​ ​(13​)​ ​ര​ചി​ൻ​ ​ര​വീ​ന്ദ്ര​യേ​യേും​ ​(13​)​ ​തു​ട​ക്ക​ത്തി​ൽ​ത​ന്നെ​ ​പു​റ​ത്താ​ക്കി​ ​ഷ​മി​ ​ഇ​ന്ത്യ​യ്ക്ക് ​ആ​വേ​ശം​ ​പ​ക​ർ​ന്നി​രു​ന്നു.​ ​ആ​റാം​ ​ഓ​വ​റി​ൽ​ ​ബൗ​ളിം​ഗ് ​ചേ​ഞ്ചാ​യി​ ​എ​ത്തി​യ​ ​ഷ​മി​ ​ആ​ദ്യ​ ​പ​ന്തി​ൽ​ത​ന്നെ​ ​കോ​ൺ​വേ​യ്‌​യെ​ ​രാ​ഹു​ലി​ന്റെ​ ​ക​യ്യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ട്ടാം​ ​ഓ​വ​റി​ൽ​ ​ര​ചി​നും​ ​രാ​ഹു​ലി​നാ​ണ് ​ക്യാ​ച്ച് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഒ​രു​മി​ച്ച​ ​ഡാ​രി​ൽ​ ​മി​ച്ച​ലും​ ​കേ​ൻ​ ​വി​ല്യം​സ​ണും​ ​(69​)​ ​ചേ​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​ബൗ​ള​ർ​മാ​രെ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​പ്ര​ഹ​രി​ച്ച് ​ഇ​ന്ത്യ​യെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി.​ 39​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നി​ന്ന് 220​/2​ ​എ​ന്ന​ ​നി​ല​യി​ലേ​ക്ക് ​എ​ത്തി​ച്ച​ ​ഇ​വ​രെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഷ​മി​യു​ടെ​ ​മൂ​ന്നാം​ ​വ​ര​വ് ​വേ​ണ്ടി​വ​ന്നു.​ 33​-ാം​ ​ഓ​വ​റി​ൽ​ ​വി​ല്യം​സ​ണി​നെ​ ​കു​ൽ​ദീ​പി​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ച​ ​ഷ​മി​ ​ഒ​രു​ ​പ​ന്തി​ന് ​ശേ​ഷം​ ​ടോം​ ​ല​താ​മി​നെ​ ​(0​)​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കു​ക​യും​ ​ചെ​യ്തു​ .​ഇ​തോ​ടെ​ ​കി​വീ​സ് 220​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി.​

Related Topics

Share this story