Times Kerala

  ചെ ഇന്റര്‍നാഷനല്‍  ചെസ് ഫെസ്റ്റിവലിന് നാളെ തുടക്കം; ക്യൂബൻ താരങ്ങൾ തിരുവനന്തപുരത്ത് 

 
 ചെ ഇന്റര്‍നാഷനല്‍  ചെസ് ഫെസ്റ്റിവലിന് നാളെ തുടക്കം; ക്യൂബൻ താരങ്ങൾ തിരുവനന്തപുരത്ത്
 
തിരുവനന്തപുരം: കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ചെസ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷനാകും. പ്രത്യേക ക്ഷണിതാവായി ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പങ്കെടുക്കും. ക്യൂബന്‍ ഗ്രാന്റ് മാസ്റ്റര്‍മാരായ ദിലന്‍ ഇസിദ്രോ ബെര്‍ദായെസ് അസന്‍, റോഡ്‌നി ഓസ്‌കര്‍ പെരസ് ഗാര്‍സ്യ, ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസ്, എലിയെര്‍ മിറാന്‍ദ മെസ എന്നിവരാണ് ഇന്നലെ വൈകീട്ട് എത്തിയത്. ഹോട്ടല്‍ ഹയാത്തിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

Related Topics

Share this story