Times Kerala

 ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോലി; സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി 

 
 ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോലി; സച്ചിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി


മുംബൈ: ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോലി.  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (673) റെക്കോര്‍ഡാണ് കോലി മറികടന്നത്. 2003 ലോകകപ്പിലായിരുന്നു സച്ചിൻ ഈ നേട്ടം സ്വന്തമാക്കിയത്. 

മുംബൈ വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 80 ആയപ്പോള്‍ ആണ് കോലി സച്ചിന്റെ റെക്കോര്‍ഡ് മറികടന്നത്. 

Related Topics

Share this story