ഫേസ്ബുക്ക് വിവരശേഖരണത്തിന് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു
മുംബൈ: ഫേസ്ബുക്ക് വിവരശേഖരണത്തിന് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. സ്റ്റഡി എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ഫോണുകളില്‍ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, അവ എത്ര സമയം ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് സ്റ്റഡി ആപ്പ് പുറത്തിറക്കുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍ ഉപയോക്താക്കളുടെ പാസ്വേഡോ രഹസ്യ സ്വഭാവമുള്ള മറ്റ് വിവരങ്ങളോ ശേഖരിക്കില്ലെന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റു കന്പനികള്‍ക്ക് നല്‍കില്ലെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ ആപ്പ് ഉപയോഗിക്കാനാകു എന്നും ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് പ്രതിഫലം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.