Times Kerala

യാഹൂ ഇൻസ്റ്റാഗ്രാം സഹസ്ഥാപകർ തുടങ്ങിയ 'ആർട്ടിഫാക്ടി'നെ ഏറ്റെടുത്തു 

 
യാഹൂ
ആര്‍ട്ടിഫാക്ട് ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗെറും ചേര്‍ന്ന് നിര്‍മിച്ച ന്യൂസ് അഗ്രഗേറ്റര്‍ സർവീസാണ്. ഏപ്രില്‍ രണ്ടിന് പ്രവർത്തനമവസാനിപ്പിച്ച ആര്‍ട്ടിഫാക്ടിനെ ഏറ്റെടുത്തിരിക്കുകയാണ് മുന്‍നിര ടെക്ക് ബ്രാന്‍ഡുകളിലൊന്നായ യാഹൂ. ഇനി ഒരു പ്രത്യേക ആപ്പ് എന്ന നിലയിലായിരിക്കില്ല ആർട്ടിഫാക്ട് പ്രവർത്തിക്കുക. യാഹൂ ന്യൂസ് പോലുള്ള കമ്പനിയുടെ ഉല്പന്നങ്ങളില്‍ ആര്‍ട്ടിഫാക്ടിൻ്റെ എ.ഐ. അധിഷ്ടിത പേഴ്‌സണലൈസേഷന്‍ സാങ്കേതിക വിദ്യ തുടര്‍ന്ന് ഉപയോഗിക്കുകയാവും ചെയ്യുക. 

Related Topics

Share this story