Times Kerala

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് 

 
whatsapp
ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഇവയുടെ ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി മാറ്റങ്ങൾ വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. വാട്സ്ആപ്പിൽ കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. ഇത് ഈ വർഷവും തുടരും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഒരു പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയ അപ്ഡേഷൻ സ്റ്റാറ്റിസിലാണ് എത്തിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ പുതിയ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക. എന്നാൽ ഇത് മാറ്റാർക്കും കാണാൻ സാധിക്കില്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ സാധിക്കുക. മറ്റുചില ഫീച്ചറുകളും സ്റ്റാറ്റസ് അപ്ഡേറ്റിൽ വാട്സ്ആപ്പ് എത്തിക്കും. 

Related Topics

Share this story