വൺപ്ലസ് 9RT ഈ മാസം 13ന് വിപണിയിലെത്തും

വൺപ്ലസ് 9RT ഈ മാസം 13ന് വിപണിയിലെത്തും
 വൺപ്ലസ് 9RT ഈ മാസം 13ന് വിപണിയിലെത്തും. ഇന്നലെയാണ് കമ്പനിയുടെ ഭാഗത്തു നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് ചൈനയിലാണ് ലോഞ്ചിംഗ് നടക്കുക. ഈ വർഷം ആദ്യം പുറത്തിറക്കിയ വൺപ്ലസ് 9R ന്റെ പിൻഗാമിയായണ് കമ്പനി 9RT യെ അവതരിപ്പിക്കുന്നത്. പുതിയ ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് Z2 എന്ന പുതിയ മോഡൽ ഇയർബഡ്‌സും കമ്പനി അവതരിപ്പിക്കും.ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 50 മെഗാ പിക്‌സലിന്റെ ക്യാമറയാണ്. കൂടാതെ പഞ്ച് ഹോൾ ഡിസൈനോടു കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 4,500 എംഎഎച്ച് ബാറ്ററിയുമായിരിക്കും വൺപ്ലസിന്റെ പുതിയ മോഡലിനുണ്ടാവുക. നീല, ഡാർക്ക് മാറ്റർ, സിൽവർ എന്നി മൂന്ന് കളറുകളിൽ ലഭിക്കാൻ സാധ്യതയുള്ള ഫോണിന് 35,000 രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില. ചൈനയിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എന്നെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Share this story