Times Kerala

പരിഷ്കരിച്ച ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് ഇനി ഏത് സ്‌ക്രീനിലും അനുയോജ്യം

 
ഗൂഗിൾ
 'സൈന്‍ ഇന്‍ വിത്ത് ഗൂഗിള്‍' തേഡ് പാര്‍ട്ടി ആപ്പുകളില്‍ വേഗത്തിൽ സൈൻ അപ്പ് ചെയ്യുന്നതിനും ലോഗിന്‍ ചെയ്യുന്നതിനുമായി ഗൂഗിൾ ഒരുക്കിയ സൗകര്യമാണ്. ഫെബ്രുവരിയിൽ വന്ന റിപ്പോർട്ടുകൾ ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യാനുള്ള പേജ് ഗൂഗിള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്നാണ്. പരിഷ്‌കരിച്ച സൈന്‍ ഇന്‍ പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിളിപ്പോൾ. പുതിയ സൈന്‍ ഇന്‍ പേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് എല്ലാ തരം സ്‌ക്രീനുകള്‍ക്കും അനുയോജ്യമായ വിധത്തിലാണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. എല്ലാ തരം സ്‌ക്രീനുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈന്‍ ഇന്‍ പേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിള്‍ പറയുന്നു.  സ്‌ക്രീനിനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഈ സൈൻ ഇൻ പേജ് വലുതും വീതിയുള്ളതുമായ സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ്.

Related Topics

Share this story