Times Kerala

ആപ്പിൾ ഉത്പന്നങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്

 
iphone13mini
ഐഫോണും ഐപാഡും ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്, കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് (CERT). ഹാക്ക് ചെയ്യപ്പെടാനും മാൽവെയറുകൾ പ്രവർത്തിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
 
പ്രത്യേക ലിങ്കുകൾ സന്ദർശിക്കുന്നവരുടെ ഉത്പന്നങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. അതുകൊണ്ട് സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യാനും നിർദേശത്തിൽ പറയുന്നു. പബ്ലിക് വൈ-ഫൈ ഇന്റർനെറ്റ് ഉപയോ​ഗിക്കുമ്പോഴും ലിങ്കുകൾ സന്ദർശിക്കുമ്പോഴും ജാ​ഗ്രത വേണമെന്നാണ് നിർദേശം.

Related Topics

Share this story