Times Kerala

വിയോ, ഇമേജന്‍ 3 മോഡലുകള്‍ ഗൂഗിള്‍ പുറത്തിറക്കി 
 

 
വിയോ
ഗൂഗിൾ പുതിയ എ ഐ മോഡലുകള്‍ അവതരിപ്പിച്ചു. മേധാവി സുന്ദര്‍ പിച്ചൈയാണ് വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐ ഒയിൽ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കമ്പനി അവതരിപ്പിച്ചത് വിവിധ പ്രായോഗിക സാധ്യതകളുള്ള എ ഐ ഫീച്ചറുകളാണ്. നിലവിലുള്ള എ ഐ മോഡലുകളിൽ ഇതിനായി കമ്പനി പരിഷ്‌ക്കാരങ്ങൾ വരുത്തി. ഇക്കൂട്ടത്തിൽ വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കാന്‍ സാധിക്കുന്ന വിയോ, ഇമേജന്‍ 3 എന്നിവയുമുൾപ്പെടുന്നു. വിയോ 1080 പിക്‌സല്‍ റസലൂഷനില്‍ വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിക്കാവുന്ന എ ഐ മോഡലാണ്. ഇതിന്  ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള, വ്യത്യസ്ത രീതികളിലുള്ള വീഡിയോകൾ നിർമ്മിക്കാനാകും. വിയോക്ക് ചിത്രങ്ങള്‍, വീഡിയോ, ടെക്‌സ്റ്റ് ഉള്‍പ്പടെയുള്ള പ്രോംറ്റുകള്‍ നല്‍കി വീഡിയോ നിര്‍മിക്കാന്‍ കഴിയും. 

Related Topics

Share this story