Times Kerala

ഐഒഎസ് 18 അവതരിപ്പിക്കാൻ ആപ്പിള്‍ ഒരുങ്ങുന്നു 

 
 ഇന്ത്യയിൽ ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാൻ ഒരുങ്ങി ആപ്പിൾ
പുതിയ ഐഒഎസ് 18 അവതരിപ്പിക്കാൻ ആപ്പിള്‍ ഒരുങ്ങുന്നു. ജൂണ്‍ 10 ന് തുടങ്ങുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും പുതിയ ഐഫോണ്‍ സോഫ്റ്റ്വെയർ അവതരിപ്പിക്കുക. ഐഒഎസ് 18 ലെ ചില എഐ ഫീച്ചറുകള്‍ ഫോണില്‍ തന്നെയാണ് പ്രോസസ് ചെയ്യുന്നത്.
പുതിയ ഐഒഎസ് 18ല്‍ എഐ സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് വിവരം. പക്ഷെ ഐഫോണ്‍ 15 സീരീസില്‍ പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകള്‍ കിട്ടുകയുള്ളെന്ന് പുറത്തു വരുന്ന വാർത്തകൾ. മുന്‍നിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18ല്‍ എഐ ഫീച്ചറുകള്‍ എത്തുക എന്നാണ് റിപ്പോർട്ട്.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഒഎസ് 18ല്‍ വരാനിരിക്കുന്ന എഐ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തമല്ല. ഔദ്യോഗികമായി ആപ്പിള്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story