Times Kerala

  30 വര്‍ഷക്കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറന്നത് ഇരട്ടക്കുട്ടികള്‍

 
 30 വര്‍ഷക്കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറന്നത് ഇരട്ടക്കുട്ടികള്‍
 30 വര്‍ഷക്കാലമായി ശീതികരിച്ച് സൂക്ഷിക്കുന്ന ഭ്രൂണത്തില്‍ നിന്ന് ഒറിഗണ്‍ ദമ്പതികള്‍ക്ക് പിറന്നത് ഇരട്ടക്കുട്ടികള്‍. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ശീതികരിച്ച് സൂക്ഷിക്കുന്ന ഭ്രൂണമെന്ന പുതിയ റെക്കോര്‍ഡും എഴുതപ്പെട്ടു. -196സെല്‍ഷ്യസിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്. ഇത് വളരെ വിസ്മയകരമായി തോന്നുന്നുവെന്ന് കുട്ടികളുടെ പിതാവ് ഫിലിപ്പ് റിഡ്‌ജ്വേ പ്രതികരിച്ചു. 1992 ഏപ്രില്‍ 22 മുതലാണ് ലിക്വിഡ് നൈട്രജനില്‍ ഭ്രൂണം സൂക്ഷിക്കാനാരംഭിച്ചത്. ഇതാണ് ഏറ്റവും കൂടുതല്‍ കാലം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണമെന്ന് നാഷണല്‍ എംബ്രിയോ ഡൊനേഷന്‍ സെന്റര്‍ സ്ഥിരീകരിച്ചു.യു എസ് വെസ്റ്റ് കോസ്റ്റിലെ ഒരു സ്വകാര്യ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലാണ് ബീജസങ്കലനം നടന്നത്. മുന്‍പ് 27 വര്‍ഷക്കാലം സൂക്ഷിച്ച ഭ്രൂണമാണ് റെക്കോര്‍ഡ് നേടിയിരുന്നത്.

Related Topics

Share this story