855 പ്രൊസസര്‍ എന്ന പ്രേത്യേകതയുമായി വിവോ ഐക്യു 855 നിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു
Nov 1, 2019, 11:40 IST
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ എന്ന പ്രേത്യേകതയുമായി വിവോ ഐക്യു 855 നിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍ ഉള്ള ഫോണിന് 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 12 MP + 8 MP + 2 MP എന്നിങ്ങനെയാണ് ഫോണിന്റെ റിയര്‍ ക്യാമറ. 16MP ആണ് സെല്‍ഫി ക്യാമറ. 6.38 ഇഞ്ച് ആണ് ഫോണിന്റെ ഡിസ്പ്ലേ.ആന്‍ഡ്രോയിഡ് 9.0 പൈയിലാകും ഫോണ്‍ എത്തുക. 120 ഡിഗ്രി വ്യൂ ഫീല്‍ഡും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉള്ള 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ആണ് ഫോണിനുള്ളത്.