Times Kerala

സ്പാം കോളുകൾ കണ്ടെത്താൻ ​ഗൂ​ഗിൾ എ ഐ ഫീച്ചർ

 
ഗൂഗിൾ
ഗൂഗിൾ സ്പാം കോളുകൾ കണ്ടെത്താൻ ​എ ഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങുന്നു. സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത് ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എ ഐ മോഡലിൻ്റെ സഹായത്തോടെയാണ്. ഇതിനു നൽകിയിരിക്കുന്ന പേര് ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ്. ഈ ഫീച്ചറിന് സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകാൻ കഴിവുണ്ട്. കമ്പനി ഈ ഫീച്ചർ ഈ വർഷത്തെ ഗൂഗിൾ ഐ ഒ കോൺഫറൻസിൽ വെച്ച് അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. പൂർണ്ണമായും ജെമിനി എ ഐയുടെ പ്രൊസസിങ് ഫോണിൽത്തന്നെ ആയതിനാൽ ഗൂഗിൾ വിവരങ്ങളുടെ സ്വകാര്യതയ്ക്ക് ഉറപ്പു നൽകുന്നു. 

Related Topics

Share this story