ശബരിമലയെ പവിത്രമാക്കാന്‍ പവിത്രം ശബരിമല പദ്ധതി
Updated: Nov 21, 2022, 19:22 IST

തിരുവനന്തപുരം: ശബരിമലയെ കൂടുതല്‍ പവിത്രമാക്കി ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് ഈ കേന്ദ്രങ്ങള്‍ വൃത്തിയക്കാനായി നീക്കിവച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.
ശബരിമലയെ പൂര്‍ണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡല മഹോത്സവ കാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്, പിന്നീട് ഇവ വേര്‍തിരിച്ചശേഷം ഇന്‍സിനറേറ്റില്‍ എത്തിച്ച് അതത് ദിവസം തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.