മണ്ഡലകാലം: തീര്‍ത്ഥാടനം സുഗമമാക്കാന്‍ വിപുലമായ സജ്ജീകരണവുമായി എക്‌സൈസ് വകുപ്പ്

മണ്ഡലകാലം: തീര്‍ത്ഥാടനം സുഗമമാക്കാന്‍ വിപുലമായ സജ്ജീകരണവുമായി എക്‌സൈസ് വകുപ്പ്
 പത്തനംതിട്ട: മണ്ഡല മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി സുഗമമായ തീര്‍ഥാടനത്തിന് വിപുലമായ സജ്ജീകരണവുമായി എക്സൈസ് വകുപ്പ്. പമ്പയില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലും, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലും വിന്യസിക്കപ്പെട്ടിട്ടുള്ള എക്സൈസ് സേന നിരന്തരം ലഹരിവിരുദ്ധ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
സന്നിധാനത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെപി മോഹന്റെ നേതൃത്വത്തില്‍ ചുമതയുള്ള ടീം കഴിഞ്ഞ ദിവസം വരെ 53 കോട്പ കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. 10600 രൂപാ ഫൈന്‍ ഈടാക്കി. കൂടാതെ പോലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും നടത്തി. എക്‌സൈസിന്റെ ആദ്യ ടീം അംഗങ്ങള്‍ നവംബര്‍ 14 മുതല്‍ തന്നെ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സേവനം തുടങ്ങിയിരുന്നു.

Share this story