ഭക്തരുടെ മനം കീഴടക്കി ഉദ്യോഗസ്ഥരുടെ ഭക്തി ഗാനസുധ

sabarimala
പത്തനംതിട്ട: അയ്യപ്പ ഭക്തരുടെ മനം കീഴടക്കി റെവന്യൂ - ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭക്തി ഗാനസുധ. ഇന്നലെ (20) രാത്രിയിലായിരുന്നു ശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തി ഗാനസുധ അരങ്ങേറിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കിഷോര്‍ കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ അരുണ്‍കുമാര്‍, പ്രശാന്ത് ബി. ഉണ്ണിത്താന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ശബരിമല എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ഷാജി, ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share this story