ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു
Mar 9, 2021, 16:14 IST
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില് സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാമില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ അബ്ഖൈഖിലെ അബൂമിയയില് തുണിക്കടയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.