സന്ദര്‍ശക വിസ: കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 10 ദീനാര്‍ പിഴ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് : രാജ്യത്ത് സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് തുടരുന്നവരില്‍നിന്ന് ഓരോ ദിവസത്തിന് 10 ദീനാര്‍ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരമാവധി 1000 ദീനാറാണ് പിഴ ഈടാക്കുക. കമേഴ്സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദര്‍ശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോഴുള്ളത്. യൂറോപ്യന്മാരുടെ ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസ എന്നിവക്ക് മൂന്നുമാസത്തെ കാലാവധിയുണ്ടാവും. സ്പോണ്‍സറുടെ ശമ്ബളം അടിസ്ഥാനമാക്കിയാണ് സന്ദര്‍ശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്.