സൗദിയിൽ ഡിസംബർ മാസം മുതൽ മധുരപാനീയങ്ങൾക്ക് 50% വാറ്റ് ഈടാക്കും
Nov 7, 2019, 15:11 IST
റിയാദ്: ഡിസംബര്‍ മാസം മുതല്‍ സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് 50% വാറ്റ് ഈടാക്കും. സകാത് ഇന്‍കം ടാക്സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തിറക്കിയത്. ഡിസംബര്‍ മാസം ആദ്യവാരം മുതലാണ് മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തിതുടങ്ങുക. നേരത്തെതന്നെ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പുകയില ഉല്പന്നങ്ങള് തുടങ്ങിയവക്ക് 100% വാറ്റ് ഈടാക്കുന്നുണ്ട്.