സൗദിയില്‍ 17 പേര്‍ക്കുകൂടി കൊറോണ; രോഗികളുടെ എണ്ണം 2402 ആയി
Apr 6, 2020, 10:40 IST
റിയാദ്: സൗദിയില്‍ ഞായറാഴ്ച രാത്രി 17 പേര്‍ക്കുകൂടി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2402 ആയി. ഞായറാഴ്ച പകല്‍ 206 പേര്‍ക്ക് രോഗ ബാധയും അഞ്ച് മരണവും സ്ഥിരീകരിച്ചിരുന്നു.ആരോഗ്യ മന്ത്രാലയം ഇന്നലെ രാത്രി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിയാദിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്.ഇവിടെ 590 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. മക്കയില്‍ 347 ഉം ജിദ്ദ- 223, മദീന- 218, ഖത്തഫ്-125, ദമാം-111 എന്നിങ്ങനെയാണ് മൊത്തം കേസുകളുടെ എണ്ണം.