ലൈംഗിക പീഡനത്തിനുള്ള ശിക്ഷ യുഎഇയില്‍ ഇരട്ടിയാക്കി
Nov 22, 2019, 17:06 IST
അബുദാബി : ലൈംഗിക പീഡനത്തിനുള്ള ശിക്ഷ യുഎഇയില്‍ ഭേദഗതി ചെയ്ത് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. പുതിയ നിയമം അനുസരിച്ചു ലൈംഗിക പീഡനക്കേസില്‍ കുറ്റവാളിക്കു 2 വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും.