പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ആഗസ്റ്റ് 2ന്
Jul 29, 2019, 13:23 IST
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്ബും ആഗസ്റ്റ് 2 വെള്ളിയാഴ്ച നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമൂഹ രക്തദാനം വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററിലാണ് നടക്കുന്നത്. അന്ന് രാത്രി അനുസ്മരണ സമ്മേളനം മനാമ കെ.എം.സി.സി ഹാളില്‍ വെച്ചു നടക്കുന്നതാണ്. ബഹ്റിനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്ബ് സന്ദര്‍ശിക്കും.