തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റിന്റെ വാര്‍ഷികാഘോഷം നവംബര്‍ 1ന്
Oct 22, 2019, 12:28 IST
കുവൈത്ത് സിറ്റി: തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റിന്റെ 13 -മത് വാര്‍ഷികാഘോഷമായ മഹോത്സവം 2019 നവംബര്‍ 1 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതല്‍ ഖാല്‍ദിയ യൂണിവേഴ്സിറ്റി ഹാളില്‍ അരങ്ങേറും. ഉദ്ഘാടന ചടങ്ങില്‍ കുവൈത്തില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പ്രസ് മീറ്റില്‍ പറഞ്ഞു. പ്രസിഡന്റ് മണിക്കുട്ടന് എടക്കാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ജിഷ രാജീവ്, ജനറല്‍ സെക്രട്ടറി സിബി പുതുശ്ശേരി ട്രെഷര്‍ ഗോപകുമാര്‍ മീഡിയ കണ്‍വീനര്‍ സലേഷ് പോള്‍ എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തു.