കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് നിയന്ത്രണം
Feb 14, 2020, 06:42 IST
കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രി വാണിജ്യ വ്യവസായ മന്ത്രാലയത്തിനു നിര്‍ദേശം കൊടുത്തു.
ബൈക്ക് അപകടങ്ങള്‍ പെരുകുന്നതുമായി ബന്ധപ്പെട്ടു മുഹമ്മദ് അല്‍ ദലാല്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ വ്യവസ്ഥകളും ചട്ടങ്ങളും തീര്‍പ്പാക്കുന്നതുവരെ ഡെലിവറി ലൈസന്‍സ് അനുവദിക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.