എഴുപതാം പിറന്നാള്‍ദിനത്തില്‍ ലോകത്തിന്റെ ആശംസയേറ്റുവാങ്ങി യു.എ.ഇ. പ്രധാനമന്ത്രി
Jul 16, 2019, 11:37 IST
ദുബായ്: എഴുപതാം പിറന്നാള്‍ദിനത്തില്‍ ലോകത്തിന്റെ ആശംസയേറ്റുവാങ്ങി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പിറന്നാള്‍ ദിനം ലോകജനത മുഴുവന്‍ ആഘോഷമാക്കി. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം നാടുപോലെ തന്നെയാണ് യു.എ.ഇ. ഉറപ്പോടെ സ്വന്തം ജനതയോട് പറയുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ആര്ജവത്തിനാണ് ലോകം ശൈഖ് മുഹമ്മദിനെ ആദരിക്കുന്നത്.