Times Kerala

യു എ ഇയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: പൊടിനിറഞ്ഞ അന്തരീക്ഷം

 
 uae
അബുദാബി: യെല്ലോ അലര്‍ട്ട് യു എ ഇയില്‍ പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചത് തിങ്കളാഴ്ച അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞതാകുമെന്നാണ്. രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. കൂടാതെ, കാലാവസ്ഥാ കേന്ദ്രം അന്തരീക്ഷം പൊടിനിറഞ്ഞത് ആകുന്നത് മൂലം ഇന്ന് രാത്രി എട്ട് മണി വരെ ദൂരക്കാഴ്ച കുറയുമെന്നും വിശദീകരിച്ചു. അതിനാൽ വാഹനമോടിക്കുന്നവര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് അബുദാബി പൊലീസ് അറിയിച്ചത്. ഉച്ചയ്ക്ക് ശേഷം ചില കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ മഴയുണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് 47 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഉൾപ്രദേശങ്ങളിലെ താപനില.

Related Topics

Share this story