Times Kerala

 മലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി

 
 മലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി
 റിയാദ്: ഹൃദയസ്​തംഭനം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്​ദുൽ മുത്തലിബ് ആണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അബ്​ദുൽ മുത്തലിബ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്​. ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്.

Related Topics

Share this story