Times Kerala

ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം; മക്കയിൽ രണ്ട്​ പ്രവാസികൾ പിടിയിൽ

 
ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം; മക്കയിൽ രണ്ട്​ പ്രവാസികൾ പിടിയിൽ
 റിയാദ്: നവമാധ്യമങ്ങളിൽ ഹജ്ജുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു.‘എക്സ്’ഔദ്യോഗിക അക്കൗണ്ടിലൂടെ പൊതുസുരക്ഷ വകുപ്പാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.മക്ക, മദീന എന്നിവിടങ്ങളിൽ തീർഥാടകർക്ക് പാർപ്പിടം നൽകുന്നതുൾപ്പെടെയുള്ള വ്യാജ പരസ്യങ്ങൾ ഇവർ നൽകിയിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊതുസുരക്ഷ വകുപ്പ്​ പറഞ്ഞു.

Related Topics

Share this story