കർണാടകയിലെ കോൺഗ്രസ് വിജയം; യുകെ യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു
IOC നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ ആദ്യക്ഷത വഹിച്ചു, IOC നാഷണൽ കമ്മിറ്റി സെക്രട്ടറി ഗെമ്പ വേണുഗോപാൽ, യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അപ്പച്ചൻ കണ്ണഞ്ചിറ തോമസ്സ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, അശ്വതി നായർ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.
സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു