Times Kerala

ചെറിയ പെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ദുബൈ 

 
 കല്‍പ്പാത്തി രഥോത്സവം: 16 ന് പ്രാദേശിക അവധി
ദുബൈ: ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ എല്ലാ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിങ്ങനെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ എച്ച് ഡി എ) ആണ് അവധി പ്രഖ്യാപിച്ചത്. 
ഏഴു ദിവസത്തെ പെരുന്നാൾ അവധിയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ശനിയാഴ്ച വരെയാണ് അവധി. ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും അവധിക്ക് കഴിഞ്ഞ് ക്ലാസുകള്‍ പുനരാരംഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തിൽ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുക. 
യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി നൽകിയിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കൂട്ടുമ്പോൾ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധിയുള്ളത്. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക.

Related Topics

Share this story