ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ യുഎഇ പ്രസിഡന്റായി തിരഞ്ഞെടുത്തു

224

അബുദാബി: മുൻ നേതാവ് ഷെയ്ഖ് ഖലീഫയുടെ മരണത്തിന് ഒരു ദിവസത്തിന് ശേഷം യു.എ.ഇ.യുടെ ദീർഘകാല ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ശനിയാഴ്ച പ്രസിഡന്റായി തിരഞ്ഞെടുത്തതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു.

ഫെഡറൽ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ തിരഞ്ഞെടുത്തതെന്ന് വാം വാർത്താ ഏജൻസി പറഞ്ഞു.  തന്റെ അർദ്ധസഹോദരൻ ഷെയ്ഖ് ഖലീഫയുടെ ദുഃഖാചരണത്തിലേക്ക് കടക്കുമ്പോൾ, യുഎഇയിലെ ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾ ഉൾപ്പെടുന്ന ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങളുമായി  ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

Share this story