നവയുഗം അൽഖോബാറിൽ നോർക്ക-പ്രവാസിക്ഷേമ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

നവയുഗം അൽഖോബാറിൽ നോർക്ക-പ്രവാസിക്ഷേമ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
 


അൽ ഖോബാർ:  നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ ബഗ്ലഫ് സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  പ്രവാസികൾക്കായി അൽഖോബാറിൽ നോർക്ക - പ്രവാസി ക്ഷേമ ബോർഡ് സേവനങ്ങൾക്കുള്ള ഹെൽപ്പ് ഡെസ്ക്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.
നവംബർ 25 വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണി മുതലാണ് ഹെല്പ്ഡെസ്ക്ക് പ്രവർത്തിയ്ക്കുക.

അൽഖോബാറിലുള്ള കേരള പ്രവാസികൾക്ക് നോർക്കയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, പ്രവാസി ക്ഷേമനിധി അംഗത്വം, നോർക്ക ഐ.ഡി കാർഡ് എന്നിവ എടുക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകുന്നതിനുമായാണ്   നോർക്ക ഹെൽപ്പ് പ്രവർത്തനം നടത്തുക.

ഹെൽപ്പ്ഡെസ്ക്കിൽ പങ്കെടുക്കാനും, കൂടുതൽ വിവരങ്ങൾക്കും നവയുഗം യൂണിറ്റ് ഭാരവാഹികളായ സിറാജ് (മൊബൈൽ: 0572679331), അബൂബക്കർ (മൊബൈൽ: 0553709692) എന്നിവരുമായി ബന്ധപ്പെടണമെന്ന് നവയുഗം നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് കൺവീനർ ദാസൻ രാഘവൻ അറിയിച്ചു. 

Share this story