Times Kerala

189 കിലോ ഹാഷിഷും ലഹരിമരുന്നും കടത്താന്‍ ശ്രമിച്ചു; രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ

 
ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പ്രവാസികൾക്ക് കോടതി വധശിക്ഷ വിധിച്ചു. കുബ്ബാർ ദ്വീപിൽ നിന്ന് കടൽ മാർഗം കടത്താന്‍ ശ്രമിച്ച 189 കിലോഗ്രാം ഹാഷിഷും ലഹരി പദാര്‍ത്ഥങ്ങളും കടത്താൻ ശ്രമിച്ചവർക്കാണ് നടപടി. കുറ്റക്കാരായ രണ്ട് ഇറാനിയൻ പൗരന്മാര്‍ക്കാണ് കൗൺസിലർ സുൽത്താൻ ബൗറെസ്‌ലിയുടെ നേതൃത്വത്തിലുള്ള കസേഷൻ കോടതിയാണ് വധശിക്ഷ വിധിച്ചത്.
കോസ്റ്റ് ഗാർഡും ഡ്രഗ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തങ്ങൾ ഹാഷിഷ് ഉപയോഗിക്കുന്നവരാണെന്ന് കോടതിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Related Topics

Share this story