വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
Aug 1, 2020, 17:52 IST
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. ആരോപണ വിധേയരായ വനംവകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.അതേസമയം, ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് ഇവർ സ്ഥലം മാറ്റിയിരിക്കുന്നത്.കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേയുള്ള സി.സി.എഫിന്റെ നടപടി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽ കുമാർ, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.