Times Kerala

മരാമണ്‍ കണ്‍വൻഷന് ഇന്ന് തുടക്കം

 
മരാമണ്‍ കണ്‍വൻഷന് ഇന്ന് തുടക്കം

പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷനായ മാരാമൺ കൺവൻഷന് തുടക്കമായി. കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് നടക്കുന്ന കൺവെൻഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിക്കും. ഈ മാസം 18 വരെ ഉണ്ടാകുന്ന കണ്‍വൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. 14 ന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ അനേകം സഭകളിലെ സഭാ അധ്യക്ഷൻമാർ പങ്കെടുക്കും.

കൺവൻഷൻ നഗറിൽ കുടിവെള്ളം ശുചിമുറികൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം, മെഡിക്കൽ സംഘം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കൺവൻഷനിൽ ആളുകൾക്ക് എത്തിചേരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ പ്രത്യേക സർവീസുകൾ ഒരുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കും.

Related Topics

Share this story