Times Kerala

പ​ക്ഷി​പ്പ​നി സ്ഥിരീകരിച്ചു: നി​ര​ണം ഫാ​മി​ലെ മുഴുവൻ താറാവുകൾക്കും ദയാവധം നൽകി സംസ്കരിക്കും 

 
കുട്ടനാട്ടില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു 
തി​രു​വ​ല്ല: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​ണം ഡ​ക്ക് ഫാ​മി​​ലെ മു​ഴു​വ​ന്‍ താ​റാ​വു​ക​ള്‍​ക്കും ദ​യാ​വ​ധം ന​ല്‍​കുകയും ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കുകയും ചെയ്യും. ഇതിന് ഇന്ന് രാവിലെ മുതൽ ആരംഭമായി. ഇതിനായി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രുൾപ്പെടെയുള്ള ടീ​മു​ക​ളെ നി​യോ​ഗി​ച്ചു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് ഇ​ന്‍​ഫെ​ക്ട​ഡ് സോ​ണാ​യും പ​ത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വ് സ​ര്‍​വൈ​വ​ല്‍ സോ​ണാ​യും പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഏ​ഴു​പേ​ര്‍ വീ​തം അ​ട​ങ്ങു​ന്ന ഓ​രോ ടീ​മും നടപടികൾ സ്വീകരിച്ചു. കൂടാതെ, ഇ​ന്‍​ഫെ​ക്ട​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ല്ലാ പ​ക്ഷി​ക​ളെ​യും ഇ​ല്ലാ​യ്മ ചെ​യ്യാൻ തീരുമാനമെടുത്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ അടിയന്തരമായി ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയുണ്ടായി. 

Related Topics

Share this story