Times Kerala

കോന്നി മെഡിക്കല്‍ കോളജിന്​ പ്രവർത്തനപദ്ധതി തയാറാക്കും

 
കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നായി ഓ​പ്പ​റേ​ഷ​ന്‍ പ്ലാ​ന്‍ സജ്ജമാക്കും. ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ചെ​യ​ര്‍മാ​നും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹാ​ളി​ല്‍ വിളിച്ചുചേർത്ത ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമെടുത്തത്.

 നി​ർ​ദേ​ശ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ഉൾക്കൊള്ളിച്ച് 10 ദി​വ​സ​ത്തി​ന​കം പ്ലാ​ന്‍ ത​യ്യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കാ​ന്‍ പ്രി​ന്‍സി​പ്പ​ലി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീകരിക്കാൻ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ യോ​ഗം ചേ​ര്‍ന്ന് പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ര്‍മാ​ണ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ക്ക് യോ​ഗം നി​ര്‍ദ്ദേ​ശിച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ നി​ന്ന്​ അ​നു​വ​ദി​ച്ച 350 കോ​ടി രൂ​പ​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

Related Topics

Share this story