Times Kerala

പ​ത്ത​നം​തി​ട്ട​യി​ൽ 14 വ​യ​സു​കാ​ര​നെ കാണ്മാനില്ല: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു, അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തു​മെന്ന് കുറിപ്പ് 

 
ആദിത്യൻ
പ​ത്ത​നം​തി​ട്ട: 14 വ​യ​സു​കാ​ര​നെ പത്തനംതിട്ട മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും കാ​ണാ​താ​യി. കുട്ടിയെ കാണാതാകുന്നത് ചൊ​വ്വാ​ഴ്ച മു​ത​ൽ ആണ്. കാണാതായത് ​മല്ല​പ്പ​ള്ളി മ​ഞ്ഞ​ത്താ​നം സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ അ​ഭി​ലാ​ഷി​നെ​യാ​ണ്. പുലർച്ചെ 6.30ന് ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് പോ​യ കുട്ടി വീട്ടിൽ തിരികെയെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ആദിത്യൻ്റെ സൈ​ക്കി​ൾ മ​ല്ല​പ്പ​ള്ളി ബ​സ്റ്റാ​ൻ​ഡി​നരികിൽ നിന്നും കണ്ടെടുത്തു. കുട്ടി പോയത് താ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​വുകയാണ്, അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ട​ങ്ങി​യെത്താമെന്ന് കത്തെഴുതി വച്ച ശേഷമാണ്. കൂടാതെ, ജോലി ചെയ്ത് പണമുണ്ടാക്കി മാതാപിതാക്കൾക്ക് നൽകുമെന്നും കത്തിൽ സൂചിപ്പിക്കുന്നു. കീ​ഴ്‍​വാ​യ്പു​ർ പോ​ലീ​സ് മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി. 

Related Topics

Share this story